ഷില്ലോങ്ങിലെ ക്രിസ്ത്യൻ പള്ളിയിൽ അഗ്നിബാധ; വൃദ്ധദമ്പതികൾ മരിച്ചു

ഷില്ലോങ്ങിലെ ക്രിസ്ത്യൻ പള്ളിയിൽ അഗ്നിബാധ; വൃദ്ധദമ്പതികൾ മരിച്ചു

ഷില്ലോങ്ങിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ അഗ്നിബാധയിൽ വൃദ്ധ ദമ്പതികൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ക്വാലപ്പെട്ടിയിലെ 117 വർഷം പഴക്കമുള്ള പള്ളിയിലാണ് അഗ്നിബാധയുണ്ടായത്.

പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ ചർച്ച് ഓഫ് ഗോഡ് പള്ളിയിലാണ് അഗ്നിബാധയുണ്ടായത്. പള്ളിയോട് ചേർന്നുള്ള വീട്ടിലെ താമസക്കാരായ ദമ്പതികളാണ് അഗ്നിബാധയിൽ മരിച്ചത്. പ്രദേശത്തെ ഏറെ പ്രശസ്തമായ പള്ളിയാണിത്. പള്ളി പൂർണമായും കത്തിനശിച്ചു.

Share this story