പേരുമാറ്റവുമായി വീണ്ടും യോഗി സർക്കാർ; ആഗ്രയുടെ പേര് മാറ്റി അഗ്രവൻ എന്നാക്കും

പേരുമാറ്റവുമായി വീണ്ടും യോഗി സർക്കാർ; ആഗ്രയുടെ പേര് മാറ്റി അഗ്രവൻ എന്നാക്കും

ഉത്തർപ്രദേശിലെ ആഗ്ര ജില്ലയുടെ പേര് മാറ്റാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ ആഗ്ര എന്ന പേരിന് പകരം അഗ്രവൻ എന്നാക്കി മാറ്റാനാണ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിയമോപദേശവും തേടിയിട്ടുണ്ട്.

പേരിന്റെ ചരിത്രപരമായ വശങ്ങൾ പരിശോധിക്കുന്നതിനായി അഗ്ര അംബേദ്കർ സർവകലാശാലാ അധികൃതരോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഈ സ്ഥലം അഗ്രവൻ എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇത് ആഗ്രയായി മാറാനുള്ള സാഹചര്യം പരിശോധിക്കാനാണ് ചരിത്രകാരൻമാരോട് നിർദേശിച്ചിരിക്കുന്നത്.

നേരത്തെ അലഹബാദിന്റെ പേര് യോഗി ആദിത്യനാഥ് സർക്കാർ പ്രയാഗ് രാജ് എന്നാക്കി മാറ്റിയിരുന്നു. മുഗൾ സരായ് റെയിൽവേ സ്റ്റേഷന്റെ പേര് ദീനദയാൽ ഉപാധ്യായ എന്നാക്കിയും യോഗി സർക്കാർ മാറ്റിയിരുന്നു

 

Share this story