ജെ എൻ യു സമരം: പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ചു തുടങ്ങി

ജെ എൻ യു സമരം: പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ചു തുടങ്ങി

ജെ എൻ യു വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ചു തുടങ്ങി. ഡൽഹി കന്റോൺമെന്റ് സ്‌റ്റേഷനിൽ കൊണ്ടുപോയ വിദ്യാർഥികളെയാണ് വിട്ടയക്കുന്നത്. സമരവുമായി ബന്ധപ്പെട്ട് 60ലധികം വിദ്യാർഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഫീസ് വർധന ആവശ്യപ്പെട്ട് ക്യാമ്പസിനുള്ളിൽ നടത്തി വന്ന സമരം പുറത്തേക്ക് വ്യാപിപ്പിക്കാനായിരുന്നു വിദ്യാർഥികളുടെ നീക്കം. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് പോലീസ് തടഞ്ഞു. ഇത് സംഘർഷത്തിലേക്കും വഴിവെച്ചു.

പോലീസ് മാർച്ച് തടഞ്ഞതോടെ പലവഴിക്ക് പിരിഞ്ഞ വിദ്യാർഥികൾ പ്രധാന പാതയിൽ നിന്നും മാർച്ച് പുനരാരംഭിച്ചു. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയക്കില്ലെന്ന് വിദ്യാർഥികൾ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് പോലീസ് വിദ്യാർഥികളെ വിട്ടയച്ചത്.

 

Share this story