ജെ എൻ യു വിദ്യാർഥികൾ പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നു; നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്

ജെ എൻ യു വിദ്യാർഥികൾ പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നു; നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്

വിവിധ ആവശ്യങ്ങളുന്നയിച്ച് ജെ എൻ യുവിലെ വിദ്യാർഥികൾ നടത്തി വരുന്ന സമരം ക്യാമ്പസിന് പുറത്തേക്കും. വിദ്യാർഥികൾ പാർലമെന്റിലേക്ക് നടത്തുന്ന പ്രകടനം ആരംഭിച്ചു. ജെ എൻ യു ക്യാമ്പസിന് പുറത്തും പാർലമെന്റ് പരിസരത്തും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകടനം തടയുന്നതിനായാണ് നടപടി

പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിദ്യാർഥികളും അഡ്മിനിസ്‌ട്രേഷനുമായി ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുന്നതിനായാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.

ചർച്ച നടത്താമെന്ന വാഗ്ദാനം സർക്കാർ പാലിക്കാതിരുന്നതിനെ തുടർന്നാണ് സർക്കാരിന് മുന്നിലേക്ക് പ്രകടനവുമായി പോകുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. ഫീസ് വർധനവ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് കഴിഞ്ഞ മൂന്നാഴ്ചക്കാലമായി വിദ്യാർഥികൾ സമരം നടത്തുന്നത്. ഫീസ് വർധന ഭാഗികമായി പിൻവലിക്കാൻ ഇതിനിടെ അധികൃതർ തയ്യാറായിരുന്നു. എന്നാൽ പൂർണമായും പിൻവലിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം

 

Share this story