ശിവസേനയെ അനുനയിപ്പിക്കാൻ നീക്കം; മുഖ്യമന്ത്രി പദം പങ്കുവെക്കാൻ തയ്യാറെന്ന് ബിജെപി

ശിവസേനയെ അനുനയിപ്പിക്കാൻ നീക്കം; മുഖ്യമന്ത്രി പദം പങ്കുവെക്കാൻ തയ്യാറെന്ന് ബിജെപി

മഹാരാഷ്ട്രയിൽ ശിവസേനയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ബിജെപി ആരംഭിച്ചു. ഇതിനായി എൻ ഡി എ ഘടകകക്ഷിയായ ആർ പി ഐ ബിജെപി ചുമതലപ്പെടുത്തി. കേന്ദ്രമന്ത്രി രാംദാസ് അത്താവലെ ശിവേസന നേതാവ് സഞ്ജയ് റാവത്തുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു

മുഖ്യമന്ത്രി പദം പങ്കുവെക്കാൻ തയ്യാറാണെന്ന ബിജെപിയുടെ സമ്മതം അത്താവലെ ശിവേസന നേതാക്കളെ അറിയിച്ചു. ബിജെപിക്ക് സമ്മതമാണെങ്കിൽ ഇക്കാര്യം ആലോചിക്കാമെന്നാണ് ശിവേസന നേതാവ് സഞ്ജയ് റാവത്ത് അത്താവലെയെ അറിയിച്ചത്. ബിജെപിയുമായി വിഷയം ചർച്ച ചെയ്യുമെന്നും അത്താവലെ അറിയിച്ചു. മൂന്ന് വർഷം ബിജെപിക്കും രണ്ട് വർഷം ശിവസേനക്കും മുഖ്യമന്ത്രി പദം നൽകാമെന്നാണ് അത്താവലെ മുന്നോട്ടുവെച്ച ഫോർമുല

കോൺഗ്രസ്-എൻ സി പി പാർട്ടികളുമായി ചേർന്ന് സർക്കാരുണ്ടാക്കാനുള്ള ശ്രമവും ഒരു ഭാഗത്ത് ശിവസേന തുടരുന്നുണ്ട്. ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എൻ സി പി അധ്യക്ഷൻ ശരദ് പവാറും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു. നിർണായക തീരുമാനം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്

 

Share this story