രജനികാന്ത് അടുത്ത വർഷത്തോടെ രാഷ്ട്രീയത്തിൽ പ്രവേശിക്കും; ഫാൻസ് അസോസിയേഷൻ രാഷ്ട്രീയ പാർട്ടിയാകും

രജനികാന്ത് അടുത്ത വർഷത്തോടെ രാഷ്ട്രീയത്തിൽ പ്രവേശിക്കും; ഫാൻസ് അസോസിയേഷൻ രാഷ്ട്രീയ പാർട്ടിയാകും

സൂപ്പർ താരം രജനികാന്ത് അടുത്ത വർഷം രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് സൂചനകൾ. 2021 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രജനികാന്ത് രാഷ്ട്രീയ അജണ്ട രൂപപ്പെടുത്തുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

രജനിയുടെ ഫാൻസ് അസോസിയേഷനായ രജനി മക്കൾ മൻട്രം അടുത്ത വർഷം ആഗസ്റ്റ്, സെപ്റ്റംബർ മാസത്തോടെ പുതിയ പേരിൽ രാഷ്ട്രീയ പാർട്ടിയായി മാറും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

രജനികാന്ത് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ഇടക്കാലത്തുണ്ടായിരുന്നു. നരേന്ദ്രമോദി സർക്കാരിന്റെ പല നടപടികളെയും രജനികാന്ത് സ്വാഗതം ചെയ്തുവന്നത് ഇത്തരമൊരു അഭ്യൂഹത്തിന് ശക്തിപകരുകയും ചെയ്തു. എന്നാൽ അടുത്തിടെ ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ രജനികാന്ത് രൂക്ഷമായി വിമർശിച്ചതോടെ ഈ അധ്യായം അടഞ്ഞു.

 

Share this story