സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എസ് എ ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എസ് എ ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ഇന്ത്യൻ സുപ്രീം കോടതിയുടെ 47ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് എ ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

17 മാസമാണ് എസ് എ ബോബ്‌ഡെ ചീഫ് ജസ്റ്റിസ് പദവിയിലുണ്ടാകുക. 2021 ഏപ്രിൽ 23നാണ് അദ്ദേഹം വിരമിക്കുന്നത്. ശബരിമല, അയോധ്യ കേസുകളിലെ നിയമപോരാട്ടങ്ങൾ ഇനി പുതിയ ചീഫ് ജസ്റ്റിസിന് കീഴിലാകും. അയോധ്യയിലെ പുന:പരിശോധന ഹർജികളും ശബരിമല വിശാല ബഞ്ചുമെല്ലാം ജസ്റ്റിസ് ബോബ്‌ഡെയുടെ നേതൃത്വത്തിലാകും പരിഗണിക്കുക

ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് 2021ൽ അദ്ദേഹം വിരമിക്കുന്നതിന് മുമ്പേ ശബരിമലയിൽ അന്തിമ വിധി വരുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. 1978ലാണ് ബോബ്‌ഡെ അഭിഭാഷകവൃത്തി തുടങ്ങിയത്. 2000ൽ ബോംബെ ഹൈക്കോടതി ജഡ്ജിയായി. 2012ൽ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തി. 2013 ഏപ്രിൽ 12നാണ് സുപ്രീം കോടതി ജഡ്ജിയാകുന്നത്

 

Share this story