പ്രണയാഭ്യർഥന നിരസിച്ച 14കാരിയെ ബലാത്സംഗം ചെയ്ത ശേഷം പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു

പ്രണയാഭ്യർഥന നിരസിച്ച 14കാരിയെ ബലാത്സംഗം ചെയ്ത ശേഷം പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു

മുംബൈയിൽ നിന്നും കാണാതായ 14കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഒക്ടോബർ 1നാണ് കുട്ടിയെ കാണാതായത്. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയായ 25കാരൻ അജയ് ബൻവാഷിയെ അറസ്റ്റ് ചെയ്തു

അജയ് പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. ഇത് നിരസിച്ചതോടെ ഇയാൾ പെൺകുട്ടിയെ താൻ താമസിക്കുന്ന മുറിയിലേക്ക് വലിച്ചിഴക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം ചാക്കിൽകെട്ടി സമീപത്തുള്ള കനാലിൽ ഇട്ട് പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു.

ബൻവാഷിയെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാൾ കുറ്റം നിഷേധിക്കുകയായിരുന്നു. മൃതദേഹം ലഭിച്ചതോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Share this story