ഫാത്തിമയുടെ മരണം: സുദർശൻ പത്മനാഭനെയും മറ്റ് രണ്ട് അധ്യാപകരെയും ഇന്നും ചോദ്യം ചെയ്യും

ഫാത്തിമയുടെ മരണം: സുദർശൻ പത്മനാഭനെയും മറ്റ് രണ്ട് അധ്യാപകരെയും ഇന്നും ചോദ്യം ചെയ്യും

മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെ ഇന്നലെ രണ്ടര മണിക്കൂറോളം നേരം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

ഫാത്തിമയുടെ സഹപാഠികൾ അടക്കം മുപ്പതോളം പേരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു.

ഐഐടി ഡയറക്ടർ ഇന്നലെ ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്രമാനവ വിഭവ മന്ത്രാലയത്തിന് വശദീകരണം നൽകാനാണ് ഡയറക്ടർ ഡൽഹിക്ക് തിരിച്ചത്. ഡയറക്ടർ തിരിച്ചുവന്നതിന് ശേഷം വിദ്യാർഥികളുടെ ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്യാമെന്ന നിലപാടിലാണ് ഐഐടി.

 

Share this story