ജെ എൻ യു സമരം: വിദ്യാർഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് അധ്യാപകരും രംഗത്ത്

ജെ എൻ യു സമരം: വിദ്യാർഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് അധ്യാപകരും രംഗത്ത്

ഫീസ് വർധനവിനെതിരെ പ്രതിഷേധിച്ച ജെ എൻ യുവിലെ വിദ്യാർഥികളെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് അധ്യാപകരും രംഗത്തെത്തി. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അധ്യാപക സംഘടനകൾ ഇന്ന് ക്യാമ്പസിൽ പ്രതിഷേധ യോഗം ചേരും. വിദ്യാർഥികൾ നടത്തുന്ന സമരം ഇന്നും തുടരും

ഇന്നലെ പാർലമെന്റിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിലായിരുന്നു പോലീസ് മർദനം. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പോലും പോലീസ് തല്ലിച്ചതച്ചതായി അധ്യാപകർ ആരോപിച്ചു. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പ്രചരിക്കുകയും ചെയ്തു. അതേസമയം വിദ്യാർഥികളെ മർദിച്ചെന്ന ആരോപണം പോലീസ് നിഷേധിക്കുകയാണ്

പ്രശ്‌നപരിഹാരത്തിനായി മാനവ വിഭവ ശേഷി മന്ത്രാലയം നിയോഗിച്ച മൂന്നംഗ സമിതി ഇന്ന് വിദ്യാർഥി യൂനിയനുമായും ജെ എൻ യു അധികൃതരുമായും ഹോസ്റ്റൽ പ്രസിഡന്റുമാരുമായും ചർച്ച നടത്തും. വിദ്യാർഥികളുടെ സമരം ഇന്ന് 23ാം ദിവസത്തിലേക്ക് കടക്കുകയാണ്

 

Share this story