fbpx

ഫാത്തിമയുടെ മരണത്തിന് ഇടയാക്കിയ സാഹചര്യം ചർച്ച ചെയ്യാമെന്ന് ഐഐടി; നിരാഹാരാ സമരം വിദ്യാർഥികൾ പിൻവലിച്ചു

Share with your friends

ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിന് ഇടയാക്കിയ സാഹചര്യം വിശദമായി ചർച്ച ചെയ്യാമെന്ന് മദ്രാസ് ഐഐടി അധികൃതർ അറിയിച്ചു. വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്നും വ്യക്തമാക്കിയതോടെ ഒരു വിഭാഗം വിദ്യാർഥികൾ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു

ആഭ്യന്തര അന്വേഷണത്തിൽ ഡയറക്ടർ തിരിച്ചെത്തിയാലുടൻ തീരുമാനമുണ്ടാകും. സമരം നടത്തിയ വിദ്യാർഥികളുമായി ഡീൻ നടത്തിയ ചർച്ചയിലാണ് അനുകൂല പ്രഖ്യാപനമുണ്ടായത്. എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെൽ രൂപീകരിക്കും. മാനസിക സമ്മർദം കുറയ്ക്കാൻ വിദഗ്ധരുടെ സേവനം ലഭ്യമാക്കുമെന്നും ഡീൻ വ്യക്തമാക്കി

ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സഹപാഠികളുടെ മൊഴി വീണ്ടുമെടുക്കും. ഇന്നലെ മുപ്പതോളം പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനമായത്. കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥികളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്

 


 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!