ഡിസംബർ ആദ്യവാരം മഹാരാഷ്ട്രയിൽശിവസേന സർക്കാർ രൂപീകരിക്കുമെന്ന് സഞ്ജയ് റാവത്ത്

ഡിസംബർ ആദ്യവാരം മഹാരാഷ്ട്രയിൽശിവസേന സർക്കാർ രൂപീകരിക്കുമെന്ന് സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയിൽ ഡിസംബർ ആദ്യ വാരം ശിവസേന നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് സഞ്ജയ് റാവത്ത്. ശരദ് പവാറും സോണിയാ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കാനിരിക്കെയാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന.

സേനയിൽ ഭിന്നതകളുണ്ടെന്ന വാർത്ത തെറ്റാണ്. ഞങ്ങൾക്കിടയിൽ അധികാരത്തർക്കമില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. സർക്കാർ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനാണ് പവാറും സോണിയ ഗാന്ധിയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്. പൊതുമിനിമം പരിപാടിയെ കുറിച്ച് സാധ്യമായ എല്ലാ ധാരണകൾ രൂപീകരിക്കാനും കൂടിക്കാഴ്ചയിൽ ചർച്ച നടക്കും

ശിവസേനയുമായി സർക്കാർ രൂപീകരിച്ചാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇരുപാർട്ടികളും സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും സഖ്യ സാധ്യതകളെ കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയാകും

 

Share this story