റേഞ്ച് റോവറും ഫോർച്യൂണറും ഇല്ല, സോണിയക്കും രാഹുലിനും ഇനി പത്ത് വർഷം പഴകിയ ടാറ്റ സഫാരി

റേഞ്ച് റോവറും ഫോർച്യൂണറും ഇല്ല, സോണിയക്കും രാഹുലിനും ഇനി പത്ത് വർഷം പഴകിയ ടാറ്റ സഫാരി

സുരക്ഷ വെട്ടിക്കുറച്ചതോടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും വാഹനങ്ങളിലും മാറ്റം. ഇരുവർക്കും സഞ്ചരിക്കാൻ ഇനി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ലഭിക്കില്ല. എസ് പി ജി സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് ഇവർക്കുണ്ടായിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും പിൻവലിച്ചത്.

സോണിയ ഗാന്ധിക്ക് റേഞ്ച് റോവറും രാഹുൽ ഗാന്ധിക്ക് ഫോർച്യൂണറുമാണ് ഇതുവരെ അനുവദിച്ചിരുന്നത്. ഇനി മുതൽ പത്ത് വർഷം പഴക്കമുള്ള ടാറ്റ സഫാരിയാകും ഇരുവർക്കും യാത്ര ചെയ്യാനായി നൽകുക. 2010 മോഡൽ ടാറ്റ സഫാരികളാണ് സോണിയ, പ്രിയങ്ക, രാഹുൽ എന്നിവർക്ക് നൽകിയത്.

1991ൽ രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെയാണ് നെഹ്‌റു കുടുംബത്തിന് എസ് പി ജി സുരക്ഷ നൽകി തുടങ്ങിയിരുന്നത്. അടുത്തിടെയാണ് കേന്ദ്രസർക്കാർ ഇവരുടെ സുരക്ഷ വെട്ടിച്ചുരുക്കിയത്.

Share this story