മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയമില്ലെന്ന് കേന്ദ്രമന്ത്രി; ലോക്‌സഭയിൽ കേരളാ-തമിഴ്‌നാട് എംപിമാർ തമ്മിൽ വാക്‌പോര്

മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയമില്ലെന്ന് കേന്ദ്രമന്ത്രി; ലോക്‌സഭയിൽ കേരളാ-തമിഴ്‌നാട് എംപിമാർ തമ്മിൽ വാക്‌പോര്

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ ലോക്‌സഭയിൽ കേരളാ-തമിഴ്‌നാട് എംപിമാർ തമ്മിൽ വാക്‌പോര്. ഇടുക്കി എംഡി ഡീൻ കുര്യാക്കോസി്‌ന്റെ ചോദ്യവുമായി ബന്ധപ്പെട്ടാണ് സഭയിൽ വിഷയം ചർച്ച ചെയ്തത്. അണക്കെട്ടിന്റെ സുരക്ഷിതത്വം വലിയ പ്രശ്‌നമാണെന്ന് ഡീൻ ചൂണ്ടിക്കാട്ടി

എന്നാൽ അണക്കെട്ടിന് ബലക്ഷയമില്ലെന്നും സുരക്ഷിതമാണെന്നും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് മറുപടി പറഞ്ഞു. ഡാം സുരക്ഷിതമാണെന്ന് വിവിധ കമ്മീഷനുകളും കോടതിയും കണ്ടെത്തിയിട്ടുണ്ട്. ഡാം ശക്തിപ്പെടുത്താനുള്ള നടപടികൾ കാലാകാലങ്ങളായി സ്വീകരിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ പുതിയ ഡാം എന്നൊരു നിർദേശം ജലവിഭവമന്ത്രാലയത്തിന് മുന്നിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഡാം വേണമെങ്കിൽ തമിഴ്‌നാടും കേരളും ഒന്നിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞതോടെയാണ് കേരളാ-തമിഴ്‌നാട് എംപിമാർ തമ്മിൽ തർക്കമുണ്ടാത്.

ഡാം സുരക്ഷിതമാണെന്നും പുതിയ ഡാമിന്റെ ആവശ്യമില്ലെന്നും ഡിഎംകെ എംപി രാജ പറഞ്ഞു. പുതിയ ഡാം വേണമോയെന്ന് പരിസ്ഥിതി മന്ത്രാലയം പരിഗണിക്കേണ്ട ആവശ്യമെന്തെന്നും അദ്ദേഹം ചോദിച്ചു

 

Share this story