ചീഫ് ജസ്റ്റിസ് ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തു; അയോധ്യ, ശബരിമല വിധികളിൽ കോടതിയെ വിമർശിച്ച് പ്രകാശ് കാരാട്ട്

ചീഫ് ജസ്റ്റിസ് ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തു; അയോധ്യ, ശബരിമല വിധികളിൽ കോടതിയെ വിമർശിച്ച് പ്രകാശ് കാരാട്ട്

അയോധ്യ, ശബരിമല വിധികളിൽ സുപ്രീം കോടതിക്കെതിരെ വിമർശനവുമായി സിപിഐഎം പിബി അംഗം പ്രകാശ് കാരാട്ട്. അയോധ്യ, ശബരിമല വിധികളിൽ ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഭൂരിപക്ഷവാദത്തിന് സന്ധി ചെയ്തുവെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കാരാട്ട് വിമർശിക്കുന്നു

കോടതി എക്‌സിക്യൂട്ടീവിന് വഴങ്ങിക്കൊടുക്കുകയാണ്. ഭൂരിപക്ഷത്തോടുള്ള സന്ധി ഗുരുതര പ്രത്യാഘാതമുണ്ടാക്കും. അയോധ്യ വിധിയിൽ വിശ്വാസത്തിനാണ് പ്രാമുഖ്യം നൽകുന്നത്. മതനിരപേക്ഷതകക്കായി നിലകൊള്ളുന്നതിലെ പരാജയമാണ് വിധി വെളിപ്പെടുത്തുന്നതെന്നും കാരാട്ട് വിമർശിച്ചു

രാജ്യത്തെ പരമോന്നത കോടതിയിൽ എന്താണ് സംഭവിക്കുന്നതെന്ന് പരിശധിക്കാനുള്ള ഉചിതമായ അവസരമാണിത്. ഭരണഘടനയുടെ കാവൽക്കാരനായി നിന്നു കൊണ്ട് ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ സുപ്രീം കോടതി പരാജയപ്പെടുന്നില്ലേ എ്‌ന ആശങ്ക ഉയരുകയാണെന്നും കാരാട്ട് പറഞ്ഞു

 

Share this story