പ്രധാനമന്ത്രി മോദിയുടെ കഴിഞ്ഞ മൂന്ന് വർഷത്തെ വിമാനയാത്രാ ചെലവ് മാത്രം 255 കോടി രൂപ

പ്രധാനമന്ത്രി മോദിയുടെ കഴിഞ്ഞ മൂന്ന് വർഷത്തെ വിമാനയാത്രാ ചെലവ് മാത്രം 255 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശരാജ്യങ്ങളിലേക്ക് പറക്കാൻ ഉപയോഗിച്ചത് ശതകോടികൾ. ചാർട്ടേഡ് വിമാനങ്ങൾക്കായി ചെലവായത് 255 കോടി രൂപയാണ്. മൂന്ന് വർഷത്തെ മാത്രം യാത്രയുടെ കണക്കാണിത്.

വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം പാർലമെന്റിൽ വെളിപ്പെടുത്തിയത്. 2016-17 വർഷത്തിൽ 76.27 കോടിയും 2017-18 വർഷത്തിൽ 99.32 കോടിയുമാണ് മോദിയുടെ ചാർട്ടേഡ് വിമാനയാത്രക്കായി സർക്കാർ ചെലവാക്കിയത്.

തൊട്ടടുത്ത വർഷം 79.91 കോടി രൂപയാണ് വിമാനയാത്രക്കായി ചെലവാക്കിയത്. 2016-17 വർഷത്തിൽ ഹോട്ട് ലൈൻ സൗകര്യങ്ങൾക്കായി 2,24,75,451 രൂപയും 2017-18ൽ 58,06,630 രൂപയുമാണ് ചെലവഴിച്ചതെന്ന് വി മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു

 

Share this story