ഞങ്ങൾ ഞെട്ടിപ്പോയി, എൻ സി പി മറുപടി തന്നേ മതിയാകു: പ്രതികരണവുമായി കോൺഗ്രസ്

ഞങ്ങൾ ഞെട്ടിപ്പോയി, എൻ സി പി മറുപടി തന്നേ മതിയാകു: പ്രതികരണവുമായി കോൺഗ്രസ്

മഹാരാഷ്ട്രയിൽ എൻ സി പി പിന്തുണയോടെ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്. തങ്ങൾ ഞെട്ടിപ്പോയെന്ന് കോൺഗ്രസ് വക്താവ് സഞ്ജയ് ഝാ മാധ്യമങ്ങളോട് പ്രതികരിച്ചു

ആശ്ചര്യമല്ല, ഞെട്ടലാണുണ്ടാക്കിയത്. എൻ സി പിയിൽ നിന്ന് മറുപടി ലഭിച്ചേ മതിയാകു. എൻ സി പി പിന്നിൽ നിന്ന് കുത്തിയെന്നും കോൺഗ്രസിന്റെ നേതാക്കൾ പറഞ്ഞു. നടന്നത് രാഷ്ട്രീയത്തിലെ കൊടും ചതിയെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. മഹാരാഷ്ട്രയിലെ സഖ്യസർക്കാരിന് വേണ്ടി ചർച്ചകളിൽ പങ്കെടുത്ത കെ സി വേണുഗോപാലിനെ പോലും ഞെട്ടിച്ച തീരുമാനമാണ് എൻ സി പിയുടെ അജിത് പവാർ ഇന്ന് രാവിലെ സ്വീകരിച്ചത്.

ഉപമുഖ്യമന്ത്രി പദം ലഭിച്ച അജിത് പവാറിന് എൻസിപിയുടെ 22 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശിവസേനയുടെ ചില എംഎൽഎമാരും ഇവർക്കൊപ്പമുള്ളതായി വാർത്തകളുണ്ട്.

 

Share this story