യുദ്ധം തുടങ്ങിക്കഴിഞ്ഞുവെന്ന് ഉദ്ദവ് താക്കറെ; പിന്നിൽ നിന്ന് കുത്തിയവരെ എന്ത് ചെയ്യണമെന്ന് ഛത്രപതി ശിവജി കാണിച്ചു തന്നിട്ടുണ്ട്

യുദ്ധം തുടങ്ങിക്കഴിഞ്ഞുവെന്ന് ഉദ്ദവ് താക്കറെ; പിന്നിൽ നിന്ന് കുത്തിയവരെ എന്ത് ചെയ്യണമെന്ന് ഛത്രപതി ശിവജി കാണിച്ചു തന്നിട്ടുണ്ട്

മഹാരാഷ്ട്രയിൽ ബിജെപിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ബിജെപി ഇതുവരെ കളിച്ചത് ഇവിഎം ഗെയിമായിരുന്നു. ഇപ്പോൾ പുതിയ ഗെയിമുമായി എത്തിയിരിക്കുകയാണ്. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ല

ഒറ്റിക്കൊടുക്കുകയും പിന്നിൽ നിന്ന് ആക്രമിക്കുകയും ചെയ്തവരെ എങ്ങനെ നേരിടണമെന്ന് ഛത്രപതി ശിവജി കാണിച്ചു തന്നിട്ടുണ്ട്. ഇത് ബിജെപിയുടെ ഫർജിക്കൽ സ്‌ട്രൈക്കാണ്. അവർ നാർസിസ്റ്റുകളാണ്. ഇതിൽ നിന്നും ഞങ്ങളെ പിന്നോട്ടുവലിക്കാൻ ആരും ശ്രമിക്കരുത്. ശിവസേനയെ പിളർത്താൻ ബിജെപി ശ്രമിച്ചു. പക്ഷേ മഹാരാഷ്ട്ര ഉറങ്ങിക്കിടക്കില്ലെന്നും ഉദ്ദവ് പറഞ്ഞു

എൻ സി പിക്ക് ഒപ്പം ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചിരിക്കും. കൃത്യമായ പിന്തുണ തങ്ങൾക്കുണ്ട്. ബിജെപിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ല. മഹാരാഷ്ട്ര ഭരിക്കുക ശിവസേന കോൺഗ്രസ് എൻ സി പി സഖ്യമായിരിക്കുമെന്നും ഉദ്ദവ് പറഞ്ഞു

 

Share this story