മഹാരാഷ്ട്രയെ ഉദ്ദവ് താക്കറെ നയിക്കും; ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ പ്രഖ്യാപനം ഇന്ന്

മഹാരാഷ്ട്രയെ ഉദ്ദവ് താക്കറെ നയിക്കും; ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ പ്രഖ്യാപനം ഇന്ന്

മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് ത്രികക്ഷി സർക്കാർ രൂപവത്കരണം സംബന്ധിച്ച സംയുക്ത പ്രഖ്യാപനം ഇന്നുണ്ടാകും. ശിവസേന തലവൻ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. വെള്ളിയാഴ്ച ചേർന്ന സംയുക്ത യോഗത്തിൽ ഉദ്ദവ് താക്കറെയുടെ പേര് എൻ സി പി നേതാവ് ശരദ് പവാർ നിർദേശിക്കുകയും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പിന്താങ്ങുകയും ചെയ്തിരുന്നു

മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമോയെന്ന് ആലോചിക്കാൻ സമയം വേണമെന്ന ഉദ്ദവിന്റെ അഭ്യർഥന മാനിച്ചാണ് പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രിയാകേണ്ടത് ഉദ്ദവ് താക്കറെ തന്നെയാണെന്ന് വെള്ളിയാഴ്ച ചേർന്ന ശിവേസനാ എംഎൽഎമാരുടെ യോഗത്തിലും അഭിപ്രായമുയർന്നിരുന്നു.

ഉദ്ദവിനെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നാണ് ശരദ് പവാർ പറഞ്ഞത്. ധാരണാപ്രകാരം അഞ്ച് വർഷവും ശിവസേനക്ക് തന്നെയാകും മുഖ്യമന്ത്രി സ്ഥാനം. ആഭ്യന്തരവകുപ്പ് എൻ സി പിക്കും ധനം കോൺഗ്രസിനും ലഭിക്കും. നഗരസവികസനം റവന്യു വകുപ്പുകൾ ശിവസേന കൈകാര്യം ചെയ്യും.

മഹാരാഷ്ട്ര, ഉദ്ദവ് താക്കറെ

Share this story