പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 20 വർഷം തടവ്; കോടതി ശിക്ഷ വിധിച്ചത് വെറും ഒമ്പത് ദിവസം കൊണ്ട്

പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 20 വർഷം തടവ്; കോടതി ശിക്ഷ വിധിച്ചത് വെറും ഒമ്പത് ദിവസം കൊണ്ട്

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 20 വർഷം തടവുശിക്ഷ. തടവുശിക്ഷക്ക് പുറമെ അമ്പതിനായിരം രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചിട്ടുണ്ട്

കബ്രായ് സ്വദേശി കരൺ അഹിർബാർ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. റെക്കോർഡ് വേഗത്തിലായിരുന്നു കോടതി നടപടികൾ. വെറും ഒമ്പത് ദിവസം കൊണ്ടാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതും ശിക്ഷ വിധിച്ചതും

2019 ഒക്ടോബർ 5നാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. അന്വേഷണത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നവംബർ 13ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നവംബർ 14നാണ് വിചാരണ ആരംഭിച്ചത്. നാല് ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി. നവംബർ 23ന് കോടതി ശിക്ഷയും വിധിച്ചു

Share this story