പുതിയ ബജറ്റ് ഫോണ്‍ അവതരിപ്പിച്ച് വിവോ

പുതിയ ബജറ്റ് ഫോണ്‍ അവതരിപ്പിച്ച് വിവോ

മുംബൈ: യു20 എന്ന പുതിയ ബജറ്റ് ഫോണ്‍ അവതരിപ്പിച്ച് വിവോ. യു സീരീസിലെ രണ്ടാമത്തെ ഫോണാണിത്. 4ജിബി റാമും 64 ജിബി സ്‌റ്റോറേജുമുള്ള ബേസ് മോഡലിന്റെ വില 10999 രൂപയാണ്. 6ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ളതിന് 11990 രൂപയാണ് വില. ആദ്യ വില്‍പ്പന ഈ മാസം 28ന് ഉച്ചക്ക് 12 മണിക്കാണ്.

16 എം പി സോണി ഐ എം എക്‌സ് 499 സെന്‍സര്‍, 8 എം പി അള്‍ട്രാ വൈഡ് ആംഗ്ള്‍ ലെന്‍സ്, 2 എം പി മാക്രോ ലെന്‍സ് എന്നിവയോടെ ട്രിപ്പിള്‍ ക്യാമറയാണ് പ്രത്യേകത. 16 എം പി ഫ്രണ്ട് ക്യാമറയുണ്ട്. 18 വാട്ട് അതിവേഗ ചാര്‍ജിംഗോടെ 5000 എം എ എച്ചാണ് ബാറ്ററി.

Share this story