ബിജെപി എംപി ശരദ് പവാറിന്റെ വീട്ടിൽ; ക്ലൈമാക്‌സിലെത്താതെ മഹാരാഷ്ട്രാ നാടകങ്ങൾ

ബിജെപി എംപി ശരദ് പവാറിന്റെ വീട്ടിൽ; ക്ലൈമാക്‌സിലെത്താതെ മഹാരാഷ്ട്രാ നാടകങ്ങൾ

മഹാരാഷ്ട്രയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. എൻ സി പി നേതാവ് ശരദ് പവാറിന്റെ വീട്ടിൽ ബിജെപി എംപി സഞ്ജയ് കക്കഡെ എത്തിയത് അഭ്യൂഹങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ബിജെപി എംപിയുടെ സന്ദർശനത്തിന്റെ ലക്ഷ്യമെന്താകുമെന്നതാണ് ഇപ്പോ മഹാരാഷ്ട്രയിലെ ചർച്ച

ശരദ് പവാറിനെ ഒപ്പം നിർത്താനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായാണ് കക്കഡെ എത്തിയതെന്നാണ് ഒരു വാദം. എന്നാൽ ബിജെപിക്കെതിരായ പവാറിന്റെ നീക്കമാണിതെന്നും വാദിക്കുന്നവരുണ്ട്.

എൻ സി പി എംഎൽഎമാരിൽ ഭൂരിഭാഗവും ശരദ് പവാറിനൊപ്പം നിൽക്കുന്ന സാഹചര്യമാണിപ്പോൾ. 48 എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് ശരദ് പവാർ പറയുന്നത്. അജിത് പവാറിനൊപ്പം ആറ് പേർ മാത്രമാണുള്ളത്. ഇത് തിരിച്ചറിഞ്ഞാണ് ബിജെപി കക്കഡെയെ ശരദ് പവാറിന്റെ വസതിയിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ മന്ത്രിസ്ഥാനം അടക്കമുള്ള കാര്യങ്ങൾ ബിജെപി പവാറിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

എൻ സി പി-ശിവസേന-കോൺഗ്രസ് പാർട്ടികൾ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി 11.30ന് പരിഗണിക്കാനിരിക്കെയാണ്. ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ച ഗവർണറുടെ നടപടിക്കെതിരെയാണ് ഹർജി

 

Share this story