അയോധ്യ വിധിക്കെതിരെ പുന: പരിശോധനാ ഹർജി നൽകില്ലെന്ന് സുന്നി വഫഖ് ബോർഡ്

അയോധ്യ വിധിക്കെതിരെ പുന: പരിശോധനാ ഹർജി നൽകില്ലെന്ന് സുന്നി വഫഖ് ബോർഡ്

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് അനുകൂലമായ സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന ഹർജി നൽകില്ലെന്ന് ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ്. ഇന്ന് ചേർന്ന ബോർഡ് യോഗമാണ് പുന:പരിശോധന ഹർജി നൽകേണ്ടെന്ന തീരുമാനമെടുത്തത്.

കേസിൽ ഉത്തർപ്രദേശ് സുന്നി വഫഖ് ബോർഡ് പ്രധാന കക്ഷിയായിരുന്നു. കോടതി വിധി വന്നതിന് പിന്നാലെ പുന:പരിശോധന ഹർജി നൽകേണ്ടെന്ന് ബോർഡ് ചെയർമാൻ സുഫർ ഫറൂഖി പരസ്യമായി പറഞ്ഞിരുന്നു. ഇതിനെതിരെ ചില ബോർഡംഗങ്ങൾ രംഗത്തുവരികയായിരുന്നു. തുടർന്നാണ് ഇന്ന് ചേർന്ന ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമെടുത്തത്.

അതേസമയം അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് വിധിക്കെതിരെ പുന:പരിശോധന ഹർജി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. തർക്ക സ്ഥലത്തിന് പുറത്ത് അയോധ്യയിൽ പള്ളി നിർമിക്കാൻ നൽകുന്ന ഭൂമി സ്വീകരിക്കേണ്ടതില്ലെന്നാണ് വ്യക്തിനിയമ ബോർഡിന്റെ നിലപാട്.

 

Share this story