അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ രാജിവെച്ചു. നിലവിലെ സാഹചര്യത്തിൽ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപി സർക്കാരിന് സാധിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി

രാവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി അജിത് പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാജി തീരുമാനമുണ്ടായത്. ഉച്ചയ്ക്ക് 3.30ന് ദേവേന്ദ്ര ഫഡ്‌നാവിസ് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനവും രാജിവെച്ചേക്കുമെന്നാണ് അറിയുന്നത്.

നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി നിയമസഭയിൽ വിശ്വാസം തെളിയിക്കണമെന്നായിരുന്നു കോടതി വിധി. ബിജെപി പാളയത്തിലേക്ക് അജിത് പവാർ കൊണ്ടുപോയ 11 എംഎൽഎമാരിൽ 10 പേരും ശരദ് പവാർ ക്യാമ്പിലേക്ക് തിരികെയെത്തിയിരുന്നു.

145 എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കു. നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് ഭുരിപക്ഷം തെളിയിക്കാൻ സാധിക്കില്ല. എൻസിപി-ശിവസേന-കോൺഗ്രസ് സഖ്യത്തോടൊപ്പം 162 പേരുണ്ട്.

 

Share this story