തെറ്റ് പറ്റിപ്പോയി, മാപ്പ് ചോദിച്ച് അജിത് പവാർ; എന്നും എൻ സി പിക്കൊപ്പം ഉണ്ടാകും

തെറ്റ് പറ്റിപ്പോയി, മാപ്പ് ചോദിച്ച് അജിത് പവാർ; എന്നും എൻ സി പിക്കൊപ്പം ഉണ്ടാകും

ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കുകയും ഒടുവിൽ പരാജയപ്പെട്ട് നാണംകെട്ട് ഇറങ്ങിപ്പോരുകയും ചെയ്തതിന് പിന്നാലെ മാപ്പ് ചോദിച്ച് അജിത് പവാർ. തനിക്ക് തെറ്റു പറ്റിയെന്നും മാപ്പ് തരണമെന്നും എൻ സി പി അധ്യക്ഷനും പിതൃസഹോദരനുമായ ശരദ് പവാറിനോട് അജിത് പവാർ ആവശ്യപ്പെട്ടു

എത്രയും വേഗം പാർട്ടിയിലെ അദ്ദേഹത്തിന്റെ പദവി തീരുമാനിക്കുമെന്ന് എൻ സി പി നേതാവ് നവാബ് മാലിക് അറിയിച്ചു. പാർട്ടിയിലെ തന്റെ പദവി തീരുമാനിക്കേണ്ടത് എൻ സി പി നേതൃത്വമാണെന്ന് അജിത് പവാറും പറഞ്ഞു. എന്നും എൻ സി പിക്ക് ഒപ്പമുണ്ടാകും. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്

പാർട്ടി എടുക്കുന്ന ഏത് തീരുമാനത്തിനും ഞാൻ കൂട്ടുനിൽക്കുമെന്ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം അജിത് പവാർ പറഞ്ഞു. സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് അജിത് പവാർ ബിജെപി പാളയം വിട്ട് തിരികെ എൻ സി പിയിലേക്ക് തന്നെ വന്നത്.

 

Share this story