ബുള്ളറ്റ് ട്രെയിനും റിഫൈനറിയും ഇല്ല; ബിജെപിയുടെ വമ്പൻ പദ്ധതികൾ റദ്ദാക്കുമെന്ന് ശിവസേന

ബുള്ളറ്റ് ട്രെയിനും റിഫൈനറിയും ഇല്ല; ബിജെപിയുടെ വമ്പൻ പദ്ധതികൾ റദ്ദാക്കുമെന്ന് ശിവസേന

മഹാരാഷ്ട്രയിൽ അധികാരത്തിലേറുന്ന ത്രികക്ഷി സർക്കാർ മുൻ ബിജെപി സർക്കാരിന്റെ പല വമ്പൻ പദ്ധതികളും ഉപേക്ഷിക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി, ആരേ കോളനിയിലെ മരംമുറിക്കൽ തുടങ്ങിയവ നിർത്തലാക്കാനാണ് നീക്കം

നാനാർ റിഫൈനറി പദ്ധതി പൂർണമായി ഉപേക്ഷിക്കുമെന്നും ഇനി ഒരു മരം പോലും മുറിക്കാൻ അനുവദിക്കില്ലെന്നും ശിവസേന വക്താവ് മാനിഷ കയാൻഡെ പറഞ്ഞു. വമ്പൻ പദ്ധതികളല്ല, കർഷകരുടെ ക്ഷേമത്തിനായാണ് സർക്കാർ പ്രവർത്തിക്കുക. ഇനിയൊരു മരം പോലും മുംബൈ കോർപറേഷനിൽ നിന്ന് മുറിച്ചുമാറ്റില്ല. ഇത് ജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാരാണെന്നും കയാൻഡെ പറഞ്ഞു

ബുള്ളറ്റ് ട്രെയിൻ, റിഫൈനറി പദ്ധതികളെല്ലാം ഒരു വിഭാഗം ജനങ്ങളെ ദോഷമായി ബാധിക്കുമെങ്കിൽ പിന്നെന്തിന് ഇതുമായി മുന്നോട്ടുപോകണമെന്നും ശിവസേന വക്താവ് ചോദിച്ചു.

Share this story