കാർട്ടോസാറ്റ് 3 വിക്ഷേപിച്ചു; വിജയകരമായി ഭ്രമണപഥത്തിൽ

കാർട്ടോസാറ്റ് 3 വിക്ഷേപിച്ചു; വിജയകരമായി ഭ്രമണപഥത്തിൽ

ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹശ്രേണിയിലെ കാർട്ടോസാറ്റ് 3 വിക്ഷേപിച്ചു. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. പി എസ് എൽ വി സി 47 റോക്കറ്റാണ് കാർട്ടോസാറ്റ് 3 യുമായി കുതിച്ചുയർന്നത്.

അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളെയും കാർട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. 27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളെയാണ് റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചത്. 1625 കിലോ ഭാരമുള്ള കാർട്ടോസാറ്റ് 3 വിദൂര സംവേദന ഉപഗ്രഹമാണ്.

509 കിലോമീറ്റർ ഉയരെ നിന്ന് 97.5 ചരിവിൽ ഭൂസ്ഥിര ഭ്രമണപഥത്തിലാകും ഉപഗ്രഹം ഭൂമിയെ വലംവെക്കുക. അഞ്ച് വർഷമാണ് കാലാവധി. നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ ദൗത്യമാണ് ഉപഗ്രഹത്തിനുള്ളത്

 

Share this story