മഹാരാഷ്ട്ര നിയമസഭാ സമ്മേളനം ആരംഭിച്ചു; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നു

മഹാരാഷ്ട്ര നിയമസഭാ സമ്മേളനം ആരംഭിച്ചു; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നു

മഹാരാഷ്ട്രയിൽ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. രാവിലെ എട്ട് മണിക്കാണ് സഭാ സമ്മേളിച്ചത്. പ്രോടേം സ്പീക്കർ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുകയാണ്. സത്യപ്രതിജ്ഞക്ക് ശേഷം സഭ ഇന്ന് പിരിഞ്ഞേക്കും. എംഎൽഎമാരെ ബസുകളിലാണ് ഹോട്ടലുകളിൽ നിന്ന് ശിവസേന, എൻ സി പി, കോൺഗ്രസ് പാർട്ടികൾ എത്തിച്ചത്. നിയമസഭാ കവാടത്തിൽ എൻ സി പി നേതാവ് സുപ്രിയ സുലെ ഇവർക്ക് സ്വാഗതം നൽകാനുണ്ടായിരുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ത്രികക്ഷി സഖ്യത്തിന്റെ നേതാവായി ഉദ്ദവ് താക്കറെയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച ചർച്ചകളും കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ധാരണാപ്രകാരം ശിവസേനക്കും എൻ സി പിക്കും 15 മന്ത്രിമാരെ വീതം ലഭിക്കും. കോൺഗ്രസിന് 13 മന്ത്രിമാരെയും സ്പീക്കറെയും ലഭിക്കും. കോൺഗ്രസിനും എൻ സി പിക്കും ഓരോ ഉപമുഖ്യമന്ത്രിമാരും ഉണ്ടാകും.

നാളെ വൈകുന്നേരം 6.40ന് ശിവജി പാർക്കിലാണ് ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ശിവസേന അറിയിച്ചിട്ടുണ്ട്.

 

Share this story