മഹാരാഷ്ട്രയിൽ തിക്രകക്ഷി സഖ്യം നാളെ അധികാരത്തിൽ വരും; മന്ത്രി സ്ഥാനങ്ങളും സ്പീക്കറും ധാരണയായി

മഹാരാഷ്ട്രയിൽ തിക്രകക്ഷി സഖ്യം നാളെ അധികാരത്തിൽ വരും; മന്ത്രി സ്ഥാനങ്ങളും സ്പീക്കറും ധാരണയായി

മഹാരാഷ്ട്രയിൽ ത്രികക്ഷി സഖ്യമായ മഹാ വികാസ് അഘാഡി നാളെ അധികാരത്തിലേറും. ബിജെപി സർക്കാർ രാജിവെച്ചതിന് പിന്നാലെ നടന്ന ചർച്ചയിൽ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച നീക്കുപോക്കുകൾ വിജയകരമായി പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ തീരുമാനിച്ച പ്രകാരം ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ തന്നെയായിരിക്കും അഞ്ച് വർഷവും മുഖ്യമന്ത്രി പദം വഹിക്കുക

ശിവസേനക്കും എൻ സി പിക്കും 15 വീതം മന്ത്രിമാരെ ലഭിക്കും. കോൺഗ്രസിന് 13 മന്ത്രിമാരെയും ഒപ്പും സ്പീക്കർ പദവിയും ലഭിക്കും. സംസ്ഥാനത്ത് ആക്െ 43 മന്ത്രിമാരാകും ഉണ്ടാകുക. എൻ സി പിക്കും കോൺഗ്രസിനും ഓരോ ഉപമുഖ്യമന്ത്രി പദവും ലഭിക്കും

കോൺഗ്രസിന്റെ ബാലാസാഹേബ് ഉപമുഖ്യമന്ത്രിയാകും. എൻ സി പിയുടെ ഉപമുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. സംസ്ഥാന അധ്യക്ഷൻ ജയകാന്ത് പാട്ടീലിന്റെ പേരാണ് പറഞ്ഞുകേൾക്കുന്നത്.

Share this story