ആറ് വയസ്സുകാരനെ രണ്ടാനച്ഛനും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു; മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ഉപേക്ഷിച്ചു
ഉത്തർപ്രദേശിൽ ആറ് വയസ്സുകാരനെ രണ്ടാനച്ഛനും സഹോദരനും കൂടി വെട്ടിക്കൊന്നു. സൂരജ് യാദവ് എന്ന ആറ് വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ബഹ്‌റൂച്ച് ജില്ലയിലാണ് സംഭവം
നവംബർ 19നാണ് രാം സാവ്രെ യാദവും സഹോദരനും കൂടി കുട്ടിയെ കൊന്നത്. അടുത്തിടെയാണ് സൂരജിന്റെ അമ്മ ഹിനയെ രാം സാവ്രെ വിവാഹം കഴിച്ചത്. സാവ്രെക്കും ഇയാളുടെ സഹോദരനും കുട്ടിയെ ഇഷ്ടമില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു.
സൂരജിന്റെ മൃതദേഹം കഷണങ്ങളാക്കി മുറിച്ച് റിസിയയിലെ വിവിധ ഇടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. രാം സാവ്രെയെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
