ഇവിഎമ്മിൽ എന്തും ചെയ്യാം; വോട്ടിംഗ് മെഷീനിൽ അട്ടിമറി നടക്കുമെന്ന് ബിജെപി നേതാവ്

ഇവിഎമ്മിൽ എന്തും ചെയ്യാം; വോട്ടിംഗ് മെഷീനിൽ അട്ടിമറി നടക്കുമെന്ന് ബിജെപി നേതാവ്

ഇവിഎമ്മിൽ അട്ടിമറി നടക്കുമെന്ന ആരോപണവുമായി ബിജെപിയുടെ നേതാവ് തന്നെ രംഗത്ത്. പശ്ചിമ ബംഗാൾ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുള്ളതായും ബിജെപി നേതാവ് ആരോപിക്കുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ എന്ത് തിരിമറിയും നടത്താൻ സാധിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറിയായ രാഹുൽ സിൻഹയാണ് പറഞ്ഞത്.

ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളിലും ബിജെപി പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൃണമൂൽ കോൺഗ്രസിന് അനുകൂലമായ നിലപാടുകൾ ഉദ്യോഗസ്ഥർ സ്വീകരിച്ചതായി രാഹുൽ സിൻഹ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു

ഇവിഎമ്മിൽ എന്തും ചെയ്യാൻ സാധിക്കും. കലിയാഗഞ്ച്, ഖരഗ്പൂർ, സർദാർ മണ്ഡലങ്ങളിൽ ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം നേടിയിരുന്നതാണ്. 2016ലെ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ വോട്ടുകൾ കൂടുകയും ചെയ്തു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലത്തിലും ബിജെപി തോറ്റു. ഖരഗ്പൂരിൽ ആദ്യമായാണ് തൃണമൂൽ വിജയിക്കുന്നത്. ഇതാണ് അട്ടിമറി നടന്നുകാണുമെന്ന് സംശയിക്കുന്നതെന്നും സിൻഹ പറഞ്ഞു

 

Share this story