ഗോവയിലും മഹാരാഷ്ട്ര മോഡൽ, രാഷ്ട്രീയ ഭൂകമ്പമുണ്ടാകുമെന്ന് ശിവസേന; ഇന്ത്യ മുഴുവൻ ബിജെപി വിരുദ്ധ മഹാമുന്നണിയുണ്ടാക്കും

ഗോവയിലും മഹാരാഷ്ട്ര മോഡൽ, രാഷ്ട്രീയ ഭൂകമ്പമുണ്ടാകുമെന്ന് ശിവസേന; ഇന്ത്യ മുഴുവൻ ബിജെപി വിരുദ്ധ മഹാമുന്നണിയുണ്ടാക്കും

മഹാരാഷ്ട്രാ മോഡൽ രാഷ്ട്രീയ സഖ്യം ഗോവയിലും പരീക്ഷിക്കാൻ ശിവസേന ഒരുങ്ങുന്നു. ഗോവയിലും സമാനമായ രീതിയിൽ രാഷ്ട്രീയ പുനരേകീകരണത്തിന് സാധ്യത തെളിയുകയാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ഗോവയിലും വൈകാതെ ഒരു അത്ഭുതം, മിക്കവാറും ഒരു രാഷ്ട്രീയ ഭൂകമ്പം തന്നെ നടന്നേക്കുമെന്നാണ് റാവത്തിന്റെ വാക്കുകൾ. ഗോവ ഫോർവേർഡ് പാർട്ടിയുമായി ശിവസേന സഖ്യമുണ്ടാക്കാനൊരുങ്ങുകയാണെന്നാണ് വാർത്തകൾ

ഗോവ ഫോർവേർഡ് പാർട്ടി പ്രസിഡന്റുമായി ഞങ്ങൾ ബന്ധപ്പെട്ടു. നാല് എംഎൽഎമാരുമായി ആശയവിനിമയം നടന്നുവരികയാണ്. പുതിയൊരു രാഷ്ട്രീയ ചേരി ഗോവയിൽ വൈകാതെ രൂപം കൊള്ളും. സമീപഭാവിയിൽ അത്ഭുതം സംഭവിക്കാമെന്നും റാവത്ത് പറഞ്ഞു

ബിജെപി വിരുദ്ധ ചേരി മറ്റ് സംസ്ഥാനങ്ങളിലും ശാക്തികചേരിയായി മാറും. മഹാരാഷ്ട്രക്ക് ശേഷം ഗോവ. ഇതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങൾ. ഇന്ത്യ മുഴുവൻ ബിജെപി വിരുദ്ധ മഹാ മുന്നണിയുണ്ടാക്കുമെന്നും റാവത്ത് പറഞ്ഞു.

സഞ്ജയ് റാവത്ത്,

Share this story