മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ സർക്കാർ ഭൂരിപക്ഷം തെളിയിച്ചു; പിന്തുണച്ചത് 169 അംഗങ്ങൾ

മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ സർക്കാർ ഭൂരിപക്ഷം തെളിയിച്ചു; പിന്തുണച്ചത് 169 അംഗങ്ങൾ

മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യമായ മഹാവികാസ് അഖാഡി വിശ്വാസവോട്ട് നേടി. സർക്കാരിനെ അനുകൂലിച്ച് 169 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി.

എൻ സി പിക്ക് 56 എംഎൽഎമാരും ശിവസേനക്ക് 54 പേരും കോൺഗ്രസിന് 44 അംഗങ്ങളുമാണുള്ളത്. കൂടാതെ സ്വതന്ത്രൻമാരുടെ പിന്തുണ കൂടി ത്രികക്ഷി സഖ്യ സർക്കാരിന് ലഭിച്ചു. അതേസമയം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പോയിന്റ് ഓഫ് ഓർഡർ പ്രോടേം സ്പീക്കർ തള്ളിയതിനെ തുടർന്നാണ് പ്രതിപക്ഷം ബഹളം വെച്ചത്. ഇതോടെ പ്രോടേം സ്പീക്കർ ഫഡ്‌നാവിസിനെ ശാസിച്ചു. സഭാ നടപടികൾ ചട്ടവിരുദ്ധമാണെന്നായിരുന്നു ഫഡ്‌നാവിസിന്റെ ആരോപണം. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു

 

Share this story