ജാർഖണ്ഡിൽ വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം; പാലം ബോംബിട്ട് തകർത്തു, ആർക്കും പരുക്കില്ല

ജാർഖണ്ഡിൽ വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം; പാലം ബോംബിട്ട് തകർത്തു, ആർക്കും പരുക്കില്ല

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് പുരോഗമിക്കുന്നതിനിടെ മാവോയിസ്റ്റ് ആക്രമണം. ഗുംല ജില്ലയിലാണ് ആക്രമണം. ഗുംലയിലെ പാലം മാവോയിസ്റ്റുകൾ ബോംബിട്ട് തകർത്തു

ആക്രമണത്തിൽ ആർക്കും പരുക്കില്ല. പോളിംഗ് നിർത്തിവെക്കില്ലെന്നും തുടരുമെന്നും പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ശശി രഞ്ജൻ വ്യക്തമാക്കി. പോളിംഗ് രണ്ട് മണിക്കൂർ പിന്നിടുമ്പോഴായിരുന്നു ആക്രമണം

ആറ് ജില്ലകളിലെ 13 നിയോജക മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ചത്ര, ഗുംല, ബിഷൻപൂർ, ലോഹാർദാഗ, മാനിക, ലത്തേഹാർ, പൻകി, ദൽത്തോഗഞ്ച്, ബിശ്രംപൂർ, ഛത്തർപൂർ, ഹുസൈനാബാദ്, ഗാർഗ്വ, ഭവനാത്പൂർ തുടങ്ങിയ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഇതിൽ ഭൂരിഭാഗവും നക്‌സൽ ബാധിത പ്രദേശങ്ങളാണ്.

അഞ്ച് ഘട്ടങ്ങളിലായാണ് ജാർഖണ്ഡിൽ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 20നാണ് അവസാനഘട്ടം. 23നാണ് ഫലപ്രഖ്യാപനം

Share this story