‘അനധികൃത കുടിയേറ്റക്കാര്‍ ആരെന്നറിയാന്‍ അവകാശമുണ്ട്’; രാജ്യത്തുലുടനീളം ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കുമെന്ന് രാജ്നാഥ് സിംഗ്
ദേശീയ പൗരത്വ പട്ടിക (എന്‍.ആര്.സി) രാജ്യത്തുടനീളം നടപ്പിലാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ ആരെന്നറിയാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും എല്ലാം സംസ്ഥാനങ്ങളിലും എന്‍.ആര്.സി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ ബൊക്കാരോയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തങ്ങളുടെ ഭൂമിയില്‍ അനധികൃത കുടിയേറ്റക്കാര്‍ ആരാണെന്ന് അറിയാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്. ചില പാര്‍ട്ടികള്‍ ഇതിലും ഞങ്ങളുടെ തെറ്റ് കണ്ടെത്തുന്നു, അവര്‍ ഞങ്ങളെ വര്‍ഗീയവാദികളാണെന്ന് ആരോപിക്കുന്നു” അദ്ദേഹം പറഞ്ഞു.
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എല്ലാ പ്രകടന പത്രികയിലും തങ്ങള്‍ വാഗ്ദാനം ചെയ്തതുപോലെ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം പണിയാന്‍ പോവുകയാണെന്നും പറഞ്ഞു.
ജാര്‍ഖണ്ഡ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടവോട്ടെടുപ്പിന് ശേഷം ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നത്് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


-

-
