സത്യപ്രതിജ്ഞ ബിജെപിയുടെ മഹാ തട്ടിപ്പ്; ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 40,000 കോടിയുടെ കേന്ദ്രഫണ്ട് തിരിച്ചയക്കാൻ: വെളിപ്പെടുത്തലുമായി ബിജെപി എംപി

സത്യപ്രതിജ്ഞ ബിജെപിയുടെ മഹാ തട്ടിപ്പ്; ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 40,000 കോടിയുടെ കേന്ദ്രഫണ്ട് തിരിച്ചയക്കാൻ: വെളിപ്പെടുത്തലുമായി ബിജെപി എംപി

മഹാരാഷ്ട്രയിൽ 80 മണിക്കൂറുകൾ മാത്രം മുഖ്യമന്ത്രിയായിരിക്കാൻ ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നിലെ കളികൾ വെളിപ്പെടുത്തി കർണാടകയിൽ നിന്നുള്ള ബിജെപിയുടെ എംപി അനന്ത് കുമാർ ഹെഗ്‌ഡെ. ഫഡ്‌നാവിസ് അപ്രതീക്ഷിതമായി സർക്കാർ രൂപീകരിച്ചത് 40,000 കോടി രൂപയുടെ കേന്ദ്രഫണ്ട് തിരിച്ചയക്കാനായിരുന്നുവെന്നാണ് ബിജെപി എംപിയുടെ വെളിപ്പെടുത്തൽ

ശിവസേന നയിക്കുന്ന സർക്കാർ ഈ ഫണ്ട് ദുരുപയോഗം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടിയെന്നും ഹെഗ്‌ഡെ പറഞ്ഞു. അല്ലെങ്കിൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യസർക്കാർ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നു. ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിലും കേന്ദ്രഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയുകയായിരുന്നു ഫഡ്‌നാവിസിന്റെ ലക്ഷ്യമെന്ന് അനന്ത് കുമാർ ഹെഗ്‌ഡെ അവകാശപ്പെട്ടു

ഈ തുക തിരിച്ചു നൽകാൻ ഫഡ്‌നാവിസിന് 15 മണിക്കൂർ സമയം വേണ്ടിവന്നു. ഫണ്ട് സംരക്ഷിക്കാൻ വേണ്ടി ബിജെപി നടത്തിയ നാടകം മാത്രമാണ് സത്യപ്രതിജ്ഞയെന്നും ബിജെപിയുടെ എംപി വെളിപ്പെടുത്തി. 80 മണിക്കൂർ സമയം മാത്രമാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നത്. ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്ന് അദ്ദേഹം രാജിവെക്കുകയായിരുന്നു.

 

Share this story