12 എംഎൽഎമാർക്കൊപ്പം ശിവസേനയിലേക്ക് പോകുമെന്ന് പങ്കജ മുണ്ടെ; മഹാരാഷ്ട്ര ബിജെപിയിൽ പൊട്ടിത്തെറി

12 എംഎൽഎമാർക്കൊപ്പം ശിവസേനയിലേക്ക് പോകുമെന്ന് പങ്കജ മുണ്ടെ; മഹാരാഷ്ട്ര ബിജെപിയിൽ പൊട്ടിത്തെറി

മഹാരാഷ്ട്ര ബിജെപിയിൽ പൊട്ടിത്തെറി. സംസ്ഥാനത്ത് സർക്കാർ ഉണ്ടാക്കാൻ സാധിക്കാതെ വന്നതിന് പിന്നാലെയാണ് ബിജെപിയിൽ വിള്ളലുകളുണ്ടായിരിക്കുന്നത്. മുതിർന്ന നേതാവ് പങ്കജ മുണ്ടെ പാർട്ടി വിട്ടേക്കുമെന്ന സൂചന നൽകി. 12 എംഎൽഎമാർക്കൊപ്പം ബിജെപി വിടുമെന്നാണ് ഇവർ സൂചന നൽകിയത്.

തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ബിജെപി ലീഡർ എന്ന വിശേഷണവും പങ്കജ മുണ്ടെ നീക്കിയിട്ടുണ്ട്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ തന്റെ നിലപാടിൽ മാറ്റമുണ്ടാകും. അന്തിമ തീരുമാനം ഡിസംബർ 12ന് പ്രഖ്യാപിക്കുമെന്ന് ഫേസ്ബുക്ക് വഴിയും ഇവർ അറിയിച്ചു

പാർട്ടി വിടാതിരിക്കാൻ ചില ഉപാധികൾ ഇവർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒന്നുകിൽ തന്നെ നിയമസഭാ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കണം. അല്ലെങ്കിൽ പാർട്ടി സംസ്ഥാന അധ്യക്ഷയാക്കണം. ഇതുരണ്ടും നടന്നില്ലെങ്കിൽ തനിക്കൊപ്പമുള്ള 12 എംഎൽഎമാർക്കൊപ്പം ശിവസേനയിൽ ചേരുമെന്നാണ് മുന്നറിയിപ്പ്.

 

Share this story