രാജസ്ഥാനിൽ കാണാതായ ആറ് വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ

രാജസ്ഥാനിൽ കാണാതായ ആറ് വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ

രാജസ്ഥാനിൽ കഴിഞ്ഞ ദിവസം കാണാതായ ആറ് വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ടോംഗ് ജില്ലയിലാണ് സംഭവം. കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായും വ്യക്തമായിട്ടുണ്ട്.

സ്‌കൂൾ ബെൽറ്റ് കഴുത്തിൽ മുറുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഖേതാഡി ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. സമീപത്ത് നിന്നും മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്.

സ്‌കൂളിൽ കായികദിനമായിരുന്ന ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടി വീട്ടിൽ തിരിച്ചെത്താത്തിനെ തുടർന്ന് വീട്ടുകാർ തെരച്ചിലാരംഭിക്കുകയായിരുന്നു. ബന്ധുക്കളുടെ വീടുകളിൽ അന്വേഷിച്ചിട്ടും വിവരം ലഭിക്കാത്തതിനെ തുടർന്നാണ് പോലീസിനെ വിവരം അറിയിച്ചത്. ഞായറാഴ്ച രാവിലെയാണ് കുറ്റിക്കാട്ടിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

Share this story