ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച ചൈനീസ് യുദ്ധക്കപ്പലിനെ തുരത്തി നാവിക സേന

ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച ചൈനീസ് യുദ്ധക്കപ്പലിനെ തുരത്തി നാവിക സേന

ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച ചൈനീസ് കപ്പൽ തുരത്തിയതായി നാവിക സേന വ്യക്തമാക്കി. ഇന്ത്യൻ സമുദ്രാതിർത്തിയിൽ അടുത്തിടെ ചൈനീസ് നാവികസേനയുടെ സാന്നിധ്യം വർധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതായും രാജ്യത്തിന് നേർക്കുള്ള ഏത് ഭീഷണിയും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് വ്യക്തമാക്കി.

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ എട്ടോളം പര്യവേക്ഷണ കപ്പലുകൾ സ്ഥിരമായി കാണാറുണ്ട്. സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന തരത്തിലുള്ള നീക്കം ചൈനയുടെ ഭാഗത്തു നിന്നുണ്ടായാൽ ശക്തമായി നേരിടുമെന്ന് കരംബീർ സിംഗ് പറഞ്ഞു. അനുമതിയില്ലാതെ സമുദ്രാതിർത്തിയിൽ നങ്കൂരമിട്ടിരുന്ന ഷി യാൻ 1 എന്ന ചൈനീസ് കപ്പലിനെയാണ് നാവികസേന തുരത്തിയത്.

രാജ്യത്ത് സമുദ്രമാർഗം ഭീകരർ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയതായി അഡ്മിറൽ പറഞ്ഞു. പാക് നുഴഞ്ഞുകയറ്റത്തിനെതിരെ സുരക്ഷ കർശനമാക്കിയതായും അദ്ദേഹം വ്യക്തമാക്ി

Share this story