ഫാത്തിമയുടെ മരണം: കേസ് എന്തുകൊണ്ട് സിബിഐക്ക് വിടുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി, സർക്കാരിന് രൂക്ഷ വിമർശനം
മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി. കേസ് എന്തുകൊണ്ട് സിബിഐക്ക് വിടുന്നില്ലെന്ന് കോടതി ചോദിച്ചു. കേസ് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം. ഐഐടിയിൽ നടന്ന എല്ലാ മരണങ്ങളിലും വിശദമായ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു.
ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഫാത്തിമ ലത്തീഫിനെ കണ്ടെത്തിയത്. ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതുമൂലം ഫാത്തിമ ആത്മഹത്യ ചെയ്തതാണെന്നാണ് ഐഐടി അധികൃതർ വാദിച്ചത്. പ്രവേശപരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർഥിനിയാണ് ഫാത്തിമ
അധ്യാപകരുടെ വർഗീയ പീഡനം സഹിക്കാനാകാതെയാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്ന് തെളിയിക്കുന്ന കുറിപ്പുകൾ ഫാത്തിമയുടെ ഫോണിൽ നിന്നും ലഭിച്ചിരുന്നു. അധ്യാപകരുടെ പീഡനത്തെ സംബന്ധിച്ച് വീട്ടുകാരുമായി ഫാത്തിമ മുമ്പും സംസാരിച്ചിട്ടുണ്ട്.


-

-
