മൊബൈൽ ഫോൺ കോൾ, ഡാറ്റാ നിരക്കുകളിൽ ഇന്ന് മുതൽ വർധനവ്; പുതുക്കിയ നിരക്കുകൾ അറിയാം

മൊബൈൽ ഫോൺ കോൾ, ഡാറ്റാ നിരക്കുകളിൽ ഇന്ന് മുതൽ വർധനവ്; പുതുക്കിയ നിരക്കുകൾ അറിയാം

മൊബൈൽ ഫോൺ സേവന ദാതാക്കളായ എയർ ടെൽ, ഐഡിയ-വൊഡാഫോൺ തുടങ്ങിയവയുടെ കോൾ, ഡാറ്റ നിരക്കുകൾ ഇന്ന് മുതൽ വർധിക്കും. 25 മുതൽ 45 ശതമാനം വരെയാണ് വർധനവ്. ജിയോയുടെ നിരക്കുകൾ വെള്ളിയാഴ്ച മുതൽ വർധിക്കും. ബി എസ് എൽ എൽ പുതിയ നിരക്കും ഉടൻ വരും

പുതിയ നിരക്ക് പ്രകാരം അനുസരിച്ച് വൊഡാഫോൺ, ഐഡിയ, എയർടെൽ എന്നിവയുടെ വിവിധ പ്ലാനുകളിൽ 50 പൈസ മുതൽ 2.85 രൂപ വരെ പ്രതിദിന നിരക്ക് വർധിക്കും. രണ്ട് ദിവസം, 28 ദിവസം,84 ദിവസം, 365 ദിവസം എന്നിങ്ങനെ കാലാവധിയുടെ പാക്കുകളാണ് മാറുന്നത്.

നിലവിൽ മൊബൈൽ ഫോൺ സേവനദാതാക്കൾ നൽകുന്ന പരിധിയില്ലാത്ത കോളുകളുടെ പാക്കേജും നിയന്ത്രണവിധേയമാകും. എയർടെല്ലിന്റെ 19 രൂപയുടെ അടിസ്ഥാന പ്ലാനിൽ മാറ്റമുണ്ടാകില്ല. 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനാണ് ഇനിയുണ്ടാകുക.

എയർടെൽ പ്ലാനുകൾ ഇങ്ങനെയാണ്

  • 148 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2 ജിബി ഡേറ്റ, 300 എസ്.എം.എസ്, 28 ദിവസത്തേയ്ക്ക്
  • 248 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസവും 100 എസ്.എം.എസ്, ദിവസവും 1.5 ജിബി ഡേറ്റാ എന്നിവ 28 ദിവസത്തേയ്ക്ക്
  • 298 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസവും 100 എസ്.എം.എസ്, 2 ജിബി ഡേറ്റാ 84 ദിവസത്തേയ്ക്ക്
  • 598 രൂപയുടെ പ്ലാന്‍ 82 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ഡാറ്റയും
  • 698 രൂപ 84 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ഡാറ്റയും
  • 1699 രൂപയുടെ വാര്‍ഷിക പ്ലാന്‍ 2398 രൂപയിലേക്ക് വര്‍ധിപ്പിക്കുകയും ചെയ്തു.

ഐഡിയ-വൊഡാഫോൺ

  • 49 രൂപയുടെ പ്ലാന്‍ 38 രൂപയുടെ ടോക്ക്ടൈമും 100 എംബി ഡേറ്റയും 28 ദിവസത്തേയ്ക്ക് ലഭിക്കും. സെക്കന്‍ഡിന് 2.5 പൈസവീതം ഈടാക്കും
  • 79 രൂപയുടെ പ്ലാന്‍ 64 രൂപയുടെ ടോക്ക്ടൈമും 200 എംബി ഡേറ്റയും 28 ദിവസത്തേയ്ക്ക് ലഭിക്കും. സെക്കന്‍ഡിന് ഒരു പൈസ വീതം നിരക്ക്
    149 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2 ജിബി ഡേറ്റ, 300 എസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്
  • 249 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റാ, ദിവസവും 100 എസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്
  • 299 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 2 ജിബി ഡേറ്റ, ദിവസവും 100 എഎസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്
  • 399 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും മൂന്ന് ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്
  • 379 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ആറ് ജിബി ഡേറ്റ, 1000 എസ്.എം.എസ്എന്നിവ 84 ദിവസത്തേയ്ക്ക്
  • 599 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ് എന്നിവ 84 ദിവസത്തേയ്ക്ക്
  • 699 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും രണ്ട് ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ്
  • 1499 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 24 ജിബി ഡേറ്റ, 3600 എസ്.എം.എസ് എന്നിവ ഒരു വര്‍ഷത്തേയ്ക്ക്
  • 2399 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ് എന്നിവ ഒരു വര്‍ഷത്തേയ്ക്ക്

Share this story