ആധാർ കാർഡിലെ പേരുമാറ്റണം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാധ് സിംഗിന്റെ വാഹനം തടഞ്ഞ് യുവാവ്; പോലീസ് കസ്റ്റഡിയിലെടുത്തു

ആധാർ കാർഡിലെ പേരുമാറ്റണം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാധ് സിംഗിന്റെ വാഹനം തടഞ്ഞ് യുവാവ്; പോലീസ് കസ്റ്റഡിയിലെടുത്തു

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വാഹനവ്യൂഹം പാർലമെന്റിന് സമീപത്തെ അതിസുരക്ഷാ മേഖലയിൽ വെച്ച് തടയാൻ ശ്രമിച്ച യുവാവ് പിടിയിൽ. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. 35 വയസ്സുള്ള യുവാവാണ് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത്. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഉത്തർപ്രദേശ് ഖുഷിനഗർ സ്വദേശി വിശംഭർ ദാസ് ഗുപ്തയാണ് പ്രതിരോധ മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത്. പാർലമെന്റ് സ്ട്രീറ്റ് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആധാർ കാർഡിലെ പേരു മാറ്റണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു

യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണണമെന്നും യുവാവ് ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Share this story