ഐടിബിടി ക്യാമ്പിലെ സംഘർഷം: കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും; പരുക്കേറ്റവരിലും മലയാളി സൈനികൻ

ഐടിബിടി ക്യാമ്പിലെ സംഘർഷം: കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും; പരുക്കേറ്റവരിലും മലയാളി സൈനികൻ

ഇന്തോ-ടിബറ്റൻ പോലീസ് ക്യാമ്പിലുണ്ടായ സംഘർഷത്തിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും. ഐടിബിടി കോൺസ്റ്റബിളായ കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജീഷ്(30)ആണ് മരിച്ചത്. സംഘർഷത്തിൽ തിരുവനന്തപുരം സ്വദേശി എസ് ബി ഉല്ലാസിന് പരുക്കേറ്റിട്ടുണ്ട്.

ഛത്തിസ്ഗഢിലെ നാരായൺപൂർ ജില്ലയിലെ ക്യാമ്പിൽ സേനാംഗങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ബിജീഷ് ഉൾപ്പെടെ ആറ് പേരാണ് മരിച്ചത്. മൂന്ന് പേർക്ക് സംഘർഷത്തിൽ പരുക്കേൽക്കുകയും ചെയ്തു. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് വെടിവെപ്പുണ്ടായത്.

മുസുദുൾ റഹ്മാൻ എന്ന കോൺസ്റ്റബിൾ നടത്തിയ വെടിവെപ്പിലാണ് അഞ്ച് പേർ മരിച്ചത്. മുസ്ദുൾ റഹ്മാനും വെടിയേറ്റ് മരിച്ചിരുന്നു. ഇയാൾ ആത്മഹത്യ ചെയ്തതാണോ മറ്റുള്ളവരുടെ വെടിയേറ്റ് മരിച്ചതാണോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

മുസ്ദുളിന് സഹപ്രവർത്തകരുമായി മുൻവൈരാഗ്യമൊന്നുമുണ്ടായിരുന്നില്ലെന്നാണ് പോലീസ് അറിയിച്ചത്. സംഭവം അന്വേഷിച്ചുവരികായണ്. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ പശ്ചിമ ബംഗാൾ സ്വദേശികളും ഒരാൾ ഹിമാചൽ പ്രദേശുകാരനും ഒരാൾ പഞ്ചാബ് സ്വദേശിയുമാണ്

 

Share this story