ലോക്‌സഭയിലും നിയമസഭകളിലെയും സംവരണം എടുത്തുകളഞ്ഞു; സഭകളിൽ ഇനി അംഗ്ലോ ഇന്ത്യൻ പ്രതിനിധിയുണ്ടാകില്ല

ലോക്‌സഭയിലും നിയമസഭകളിലെയും സംവരണം എടുത്തുകളഞ്ഞു; സഭകളിൽ ഇനി അംഗ്ലോ ഇന്ത്യൻ പ്രതിനിധിയുണ്ടാകില്ല

ലോക്‌സഭയിലെയും നിയമസഭകളിലെയും ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങൾക്കുള്ള സംവരണം നിർത്തലാക്കി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിനുള്ള സംവരണം പത്ത് വർഷത്തേക്ക് കൂടി നീട്ടാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.

ഇരുവിഭാഗങ്ങൾക്കമുള്ള സംവരണം ജനുവരി 25ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ട സാഹചര്യത്തിലാണ് സംവരണം എടുത്തുകളയുന്നത്.

543 സീറ്റുകളിൽ പട്ടിക ജാതിക്ക് 85 സീറ്റുകളും പട്ടിക വർഗത്തിന് 47 സീറ്റുകളുമാണ് സംവരണം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ രണ്ട് ആംഗ്ലോ ഇന്ത്യൻ പ്രതിനിധിക്കും സഭയിൽ പ്രാതിനിധ്യമുണ്ടായിരുന്നു.

Share this story