ബലാത്സംഗങ്ങൾക്ക് കാരണം ടിവിയും മൊബൈൽ ഫോണുമെന്ന് രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രി

ബലാത്സംഗങ്ങൾക്ക് കാരണം ടിവിയും മൊബൈൽ ഫോണുമെന്ന് രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രി

രാജ്യത്ത് ബലാത്സംഗങ്ങൾ വർധിക്കാൻ കാരണം ടിവിയും മൊബൈൽ ഫോണുമെന്ന് രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രി. ടിവിയുടെയും ഫോണിന്റെയും അമിത ഉപയോഗമാണ് ബലാത്സംഗം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ ബൻബർലാൽ മെഗ്ബാൾ പറഞ്ഞു

മൊബൈൽ ഫോണും ടിവിയും കണ്ടുപിടിക്കുന്നതിന് മുമ്പ് രാജ്യത്ത് ബലാത്സംഗങ്ങൾ ഉണ്ടായിരുന്നില്ലെന്ന വിചിത്ര വാദവും മന്ത്രി ഉന്നയിച്ചു. യുവാക്കളുടെ മൊബൈൽ ഫോൺ ഉപയോഗം തെറ്റായ പ്രവണതകളിലേക്ക് നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു

തെലങ്കാനയിൽ 26കാരി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. ബലാത്സംഗ കേസ് പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്‌

Share this story