എന്നെപ്പോലെ ഒരാൾക്ക് ഉള്ളി വിലയൊക്കെ എങ്ങനെയറിയാനാണ്; ഉള്ളി രുചിച്ച് പോലും നോക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി

എന്നെപ്പോലെ ഒരാൾക്ക് ഉള്ളി വിലയൊക്കെ എങ്ങനെയറിയാനാണ്; ഉള്ളി രുചിച്ച് പോലും നോക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി

താനൊരു സസ്യഭുക്കാണെന്നും ഉള്ളി ഇതുവരെ രുചിച്ചു വരെ നോക്കിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനികുമാർ ചൗബേ. ഉള്ളിവിലയെ കുറിച്ച് എഎൻഐ വാർത്താ ഏജൻസിയോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

എന്നെപ്പോലെ ഒരാൾക്ക് ഉള്ളി വില എങ്ങനെയറിയാനാകുമെന്നും കേന്ദ്രമന്ത്രി ചോദിച്ചു. നേരത്തെ ലോക്‌സഭയിൽ ധനമന്ത്രി നിർമല സീതാരാമനും സമാനമായ പരാമർശം നടത്തിയിരുന്നു. അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് പ്രശ്‌നമില്ല. ഉള്ളി അധികം കഴിക്കാത്ത കുടുംബത്തിൽ നിന്നാണ് വരുതെന്നായിരുന്നു ധനമന്ത്രിയുടെ പരാമർശം

ഉള്ളിവില ദിനംപ്രതി കുതിച്ചുയരുന്നതിനിടെയാണ് കേന്ദ്രമന്ത്രിമാരുടെ പ്രതികരണങ്ങൾ വിവാദമാകുന്നത്. 110 രൂപ മുതൽ 160 രൂപ വരെയാണ് ഒരു കിലോ സവോളയുടെ വില.

 

Share this story