തമിഴ്‌നാട്ടിലെ ബിജെപി വൈസ് പ്രസിഡന്റ് രാജിവെച്ച് ഡി എം കെയിൽ ചേർന്നു

തമിഴ്‌നാട്ടിലെ ബിജെപി വൈസ് പ്രസിഡന്റ് രാജിവെച്ച് ഡി എം കെയിൽ ചേർന്നു

തമിഴ്‌നാട് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ച് ഡിഎംകെയിൽ ചേർന്നു. ബി ടി അരശകുമാറാണ് ഡിഎംകെ അംഗത്വം സ്വീകരിച്ചത്. ഡിഎംകെ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ എം കെ സ്റ്റാലിനും പങ്കെടുത്തു.

അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ അരശകുമാർ സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചത് ബിജെപിയിൽ വലിയ ബഹളത്തിനിടയാക്കിയിരുന്നു. സ്റ്റാലിനെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെ ബിജെപി അരശകുമാറോട് വിശദീകരണവും ചോദിച്ചിരുന്നു.

ഡിഎംകെ തന്റെ മാതൃസംഘടനയാണെന്ന് അരശകുമാർ പറയുന്നു. ഇരുപത് വർഷമായി സ്റ്റാലിനുമായി നല്ല ബന്ധമാണുള്ളത്. അൺ പാർലമെന്ററി ആയ വാക്കുകൾ ഉപയോഗിച്ചാണ് ബിജെപി തന്നെ വിമർശിച്ചത്. ഒരു അച്ചടക്കവുമില്ലാത്ത പാർട്ടിയാണ് ബിജെപിയെന്നും അരശകുമാർ പറഞ്ഞു

Share this story