യുപിയിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

യുപിയിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

ഉത്തർ പ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. കൂട്ടബലാത്സംഗ കേസിൽ പിടിയിലായ മൂന്ന് പ്രതികൾ ജാമ്യത്തിലിറങ്ങിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്.

കൊലപ്പെടുത്താൻ ശ്രമിക്കുന്നതിന് മുമ്പ് കുട്ടിയെ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായും സംശയിക്കുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. മൂന്ന് പ്രതികളെയും പോലീസ് പിടികൂടിയിട്ടുണ്ട്

ഉന്നാവിൽ തന്നെയാണ് ബിജെപി എംഎൽഎയായ കുൽദീപ് സെംഗാർ ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിന്റെ വിചാരണ നടപടികൾ ഇപ്പോൾ നടന്നുവരികയാണ്. ഈ പെൺകുട്ടിയെയും കൊലപ്പെടുത്താൻ ബിജെപി നേതാവിന്റെ ഗുണ്ടകൾ പലതവണ ശ്രമിച്ചിരുന്നു. ഗുരുതരമായ വാഹനാപകടത്തിൽ പരുക്കേറ്റ പെൺകുട്ടി ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്

Share this story