നിയമം അതിന്റെ ഉത്തരവാദിത്വം നിറവേറ്റി: ഏറ്റുമുട്ടൽ കൊലപാതകത്തിൽ കമ്മീഷണർ സജ്ജനാരുടെ പ്രതികരണം

നിയമം അതിന്റെ ഉത്തരവാദിത്വം നിറവേറ്റി: ഏറ്റുമുട്ടൽ കൊലപാതകത്തിൽ കമ്മീഷണർ സജ്ജനാരുടെ പ്രതികരണം

 

തെലങ്കാനയിൽ വനിതാ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച കേസിലെ നാല് പ്രതികളെയും വെടിവെച്ചു കൊന്ന സംഭവത്തിൽ വിശദീകരണവുമായി സൈബരാബാദ് പോലീസ് കമ്മീഷണർ വി സി സജ്ജനാർ. നിയമം അതിന്റെ ഉത്തരവാദിത്വം നിറവേറ്റിയെന്നാണ് സജ്ജനാരുടെ പ്രതികരണം

വനിതാ ഡോക്ടറെ ആക്രമിച്ച സ്ഥലത്ത് പ്രതികളെ എത്തിച്ചപ്പോൾ അവർ പോലീസിന് നേരെ തിരിയുകയായിരുന്നു. വടികളും കല്ലുകളും ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു. പോലീസുദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്ത ശേഷം വെടിയുതിർക്കുകയായിരുന്നു. പ്രതികളോട് കീഴടങ്ങാൻ നിർദേശിച്ചെങ്കിലും അനുസരിച്ചില്ലയ അപ്പോഴാണ് പ്രതികളെ വെടിവെച്ചു കൊന്നത്.

നിയമം അതിന്റെ ഉത്തരവാദിത്വം നിറവേറ്റുകയാണ് ചെയ്തത്. പ്രതികളുടെ കയ്യിൽ നിന്നും രണ്ട് തോക്കുകൾ പിടിച്ചെടുത്തു. പരുക്കേറ്റ രണ്ട് പോലീസുദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിൽ പ്രതികൾക്ക് പങ്കുള്ളതായി സംശയിക്കുന്നുണ്ട്. ഇതിൽ അന്വേഷണം നടക്കുകയാണെന്നും സജ്ജനാർ പറഞ്ഞു

 

Share this story