പോലീസിനും സർക്കാരിനും നന്ദി; മകളുടെ ആത്മാവിന് ഇനി ശാന്തി ലഭിക്കും: പ്രിയങ്ക റെഡ്ഡിയുടെ പിതാവ്

പോലീസിനും സർക്കാരിനും നന്ദി; മകളുടെ ആത്മാവിന് ഇനി ശാന്തി ലഭിക്കും: പ്രിയങ്ക റെഡ്ഡിയുടെ പിതാവ്

ഹൈദരാബാദിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കത്തിച്ചുകൊന്ന കേസിലെ നാല് പ്രതികളെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതികരണവുമായി മരിച്ച വനിതാ ഡോക്ടർ പ്രിയങ്കയുടെ പിതാവ്. പോലീസിനും സർക്കാരിനും നന്ദിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.

മകൾ മരിച്ച് 10 ദിവസമായെന്നും ഇത്രയും വേഗം നീതി ലഭിച്ചതിൽ ആശ്വാസമുണ്ടെന്നും പ്രിയങ്ക റെഡ്ഡിയുടെ പിതാവ് പറഞ്ഞു. നേരത്തെ നിർഭയ പെൺകുട്ടിയുടെ പിതാവും പോലീസിന്റെ എൻകൗണ്ടറെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.

പുലർച്ചെ 3.30നാണ് പോലീസ് വെടിവെപ്പിൽ പ്രതികൾ കൊല്ലപ്പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. മുഹമ്മദ് ആരിഫ്, ശിവ, നവീൻ, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ കഴിയുകയായിരുന്നു

നവംബർ 28ന് രാവിലെയാണ് പ്രിയങ്ക റെഡ്ഡിയുടെ കത്തിക്കരിഞ്ഞ ശരീരം ബംഗളൂരു ഹൈവേക്ക് സമീപത്ത് നിന്നും കിട്ടുന്നത്. 27ന് രാത്രി ജോലി കഴിഞ്ഞു പോകുന്നതിനിടെയാണ് പ്രിയങ്കയെ പ്രതികൾ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും

Share this story